
വത്തിക്കാന്‍: സിറോ മലബാർ സഭയിലെ ആരാധന തര്‍ക്കത്തില്‍ അനുരഞ്ജന ആഹ്വാനവുമായി നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് രംഗത്ത്.വിമതവിഭാഗം സഭയോട് ചേർന്നുനിൽക്കണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എതിർപ്പ് പ്രകടിപ്പിക്കുന്നവരും ആത്മീകമനുഷ്യർ തന്നെയാണ്.
എല്ലാവർക്കും അഭിപ്രായം പറയാൻ അവസരം ലഭിച്ചുകഴിഞ്ഞു.പ്രശ്നപരിഹാരത്തിനായി ഇനി സമയം കളയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കേരളത്തിലേക്ക് മാറുമെന്ന അഭ്യൂഹം നിയുക്ത കർദിനാൾ തള്ളി .വത്തിക്കാനിലെ ചുമതലകളിൽ തുടരാനാണ് മാർപാപ്പയുടെ നിർദേശം.കർദിനാൾ പദവി ഭാരത സഭയ്ക്കുള്ള സമ്മാനമെന്നാണ് മാർപാപ്പ പറഞ്ഞത്.നിയോഗം അപ്രതീക്ഷിതമെന്നും മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു
മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.കൊവിഡ് സമയത്ത് നിശ്ചയിച്ച യാത്രകൾ ആണ് അടുത്തിടെ നടത്തിയത്.2025 ജൂബിലിവർഷം ആയതിനാൽ മാർപാപ്പയ്ക്ക് വിദേശയാത്രകൾ കുറവായിരിക്കും.പുതിയ പദവി പ്രഖ്യാപനത്തിന് ശേഷം മോൺസിഞ്ഞോർ കൂവക്കാടിന്റെ ആദ്യ അഭിമുഖമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]