

ടി20 ക്രിക്കറ്റ് ഇനി ഒളിംപിക്സിലും; തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി ; 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും ; ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങൾ പുതിയതായി ഒളിംപിക്സിൽ
സ്വന്തം ലേഖകൻ
മുബൈ: ടി20 ക്രിക്കറ്റ് പോരാട്ടം ഇനി ഒളിംപിക്സിലും. ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും.
ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫഌഗ് ബോള്‍, സ്ക്വാഷ്, ലാക്രോസ്, ബെയ്സ്ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്സില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്.
ക്രിക്കറ്റ് അടക്കമുള്ളവ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരാന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]