
കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കെഎസ് യു. ആവശ്യം ഉന്നയിച്ച് കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക് കത്തയച്ചു.
സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് എം.ജി സർവകലാശാല തുടങ്ങി മറ്റും സർവകലാശാലകൾ 2021-22 അധ്യയന വർഷം മുതൽ ‘ചെയർപേഴ്സൺ’ എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇതേ മാറ്റം ഉൾകൊള്ളേണ്ടിയിരിക്കുന്നു.
സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും, ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങൾ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുകയും ‘ചെയർമാൻ’ എന്ന പദം ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യുന്നതിനും സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് പുനർ വിജ്ഞാപനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ സർവകലാശാല അധികൃതർക്ക് കത്തയച്ചത്.
Story Highlights: Reforms are essential for gender justice; KSU
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]