
കോഴിക്കോട്: സിനിമാ നിർമ്മാതാവും വ്യവസായിയു മായ പി വി ഗംഗാധരൻ അന്തരിച്ചു. രാവിലെ 6.30 നാണ് മരണം സംഭവിച്ചത്. എൺപതു വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മലയാളികള്‍ക്ക് അനവധി ഹിറ്റ് സിനിമകള്‍ നല്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സൂത്രധാരൻ ആയിരുന്നു പി വി ഗംഗാധരൻ. ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ തുടങ്ങി ഇരുപതിലേറെ സിനിമകള്‍ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]