
കോഴിക്കോട്: എൽജെഡി സംസ്ഥാന ഘടകം ആർ.ജെ.ഡിയിൽ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ ആർ.ജെ.ഡി ദേശീയ നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം.വി. ശ്രേയാംസ്കുമാറിന് പാർട്ടി പതാക കൈമാറി. എം.വി. ശ്രേയാംസ്കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുമ്പോല്‍ ഞങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. അങ്ങനെ ജെഡിയുവുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു.
ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും ഇനി കൊടി മാറില്ലെന്നും എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരം എന്നത് ഓരോ പാര്‍ട്ടിക്കാരുടെയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാല്‍വെപ്പാണ് ആര്‍ജെഡിയുമായുള്ള ലയനമ െന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. നേരത്തെയുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് ഇപ്പോഴത്തെ തീരുമാനമെടുത്തത്. അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചത്. തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]