
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. വിഷ്ണുവും അഖിൽ മാരാരും ഷിജുവും അടങ്ങിയ ഗ്യാങ് ബിഗ് ബോസ് വീട്ടിൽ തീർത്തത് വലിയൊരു ആരവം ആയിരുന്നു. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷേ ഫിനാലെയ്ക്ക് തൊട്ടു മുൻപ് ഷോയിൽ നിന്നും പുറത്തു പോകേണ്ടിവന്നു. എന്നാൽ തന്നെയും ഈ ‘ഖൽ നായകി’ന് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.
ബിഗ് ബോസ് കഴിഞ്ഞ ശേഷം മോഡലിങ്ങുമായി മുന്നോട്ട് പോകുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണു അടുത്തിടെ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ കണ്ട ഏറ്റുവും വലിയ സ്വപ്നങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് വിഷ്ണു ജോഷി. പുത്തൻ കാർ വാങ്ങിയ കാര്യം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.
‘കണ്ണൂർ സ്ക്വാഡ്’ കാണണ്ടേ ? ഇതാ നിങ്ങൾക്കൊരു സുവർണാവസരം, ടിക്കറ്റിന് വെറും 99 രൂപ !
“My First Car. ജീവിതത്തിൽ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാർ വാങ്ങുക എന്നത്…ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി….സംഭവം finance ഒക്കെ ആണ്. എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാൾ ഏറെ അഭിമാനവും ഉണ്ട്..”I’m feeling so Happy & Proud of MYSELF” ദൈവത്തിനും എന്റെ അച്ചനും അമ്മയ്ക്കും ചേട്ടനും ഒരുപാട് നന്ദി & സ്നേഹം..പിന്നെ എന്റെ വിജയത്തിലും, പരാജയത്തിലും, വളർച്ചയിലും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരോടും തീർത്താൽ തീരാത്ത അത്രയും നന്ദിയും കടപ്പാടും ഉണ്ട്. എന്റെ സ്വന്തം അണ്ണൻ (അഖിൽ മാരാർ) ഉൾപ്പടെ ഉള്ളവർ, ആദ്യം തൊട്ടെ കട്ടയ്ക്ക് കൂടെ നിന്ന് help ചെയ്തതിന് ഒരുപാട് സ്നേഹം”, എന്നാണ് വിഷ്ണു ജോഷി കുറിച്ചത്. ഒപ്പം കാർ ഓടിക്കുന്ന വീഡിയോയും താരം പങ്കുവച്ചു.
Last Updated Oct 12, 2023, 8:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]