
പനാജി: ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയതിന് മൂന്ന് പേരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. പനാജിലെ പോർവോറിം പ്രദേശത്തെ ഒരു ബംഗ്ലാവിലാണ് നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കർണാടക സ്വദേശികളും 32 നും 46 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെ പോർവോറിം പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. അന്വേഷണം കൂടുതൽ ശക്തമാക്കാനും നിർദേശം നൽകി.
ഗോവ പബ്ലിക് ചൂതാട്ട നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, വൈഫൈ റൂട്ടർ, മറ്റ് വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തു.