
അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഡെങ്കിപ്പനി ബാധിച്ചത് മൂലം ലോകപ്പില്‍ ഓസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങള്‍ നഷ്ടമായ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. ഇന്നലെ അഹമ്മദാബാദിലെത്തിയ ഗില്‍ ഇന്നാണ് അഹമ്മദാബാദിലെ നെറ്റ്സില്‍ പരിശീലനത്തിന് ഇറങ്ങിയത്.
ഇന്ന് ഉച്ചക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ ടീ അംഗങ്ങള്‍ക്കൊപ്പം വൈകാതെ ഗില്‍ ചേരുമെന്നാണ് കരുതുന്നത്. നേരത്തെ ഗില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയതോടെ പാകിസ്ഥാനെതിരെ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയേറി. ഗില്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തോ എന്നകാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അഫ്ഗാനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി മിന്നും ഫോമിലുള്ള രോഹിത്തിനൊപ്പം ഗില്‍ കൂടി ഓപ്പണറായി എത്തുന്നതോടെ ഇന്ത്യക്ക് ഇരട്ടിശക്തിയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലെ ആദ്യ മത്സരത്തിനായി പോയ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനായില്ല. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടര്‍ന്ന് ഗില്ലിനെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ദില്ലിയിലേക്ക് പോകാതിരുന്ന ഗില്‍ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെത്തിയത്.
Shubman Gill has started the batting practice.
– Great news for Team India.
— Johns. (@CricCrazyJohns)
ഗില്ലിന്റെ അഭാവത്തില്‍ ഇഷാന് കിഷനാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാനെതിരെ ആധികാരിക ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ഇഷാന് കിഷന് ഇന്നലെ അഫ്ഗാനെതിരെ 47 റണ്‍സടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]