

First Published Oct 12, 2023, 2:49 PM IST
കൊച്ചി: അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ദി സ്പോയിൽസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, നടൻ ബിജു മേനോന് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിന് ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവഹിക്കും. അഖിൽ കവലൂർ, അക്ഷയ് ജോഷി, സജിത് ലാൽ, സന്തോഷ് കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശന, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
എഡിജിപി ശ്രീജിത്ത് ഐപിഎസ് ഗായകനാകുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകും.
എഡിറ്റിംഗ് ബിജിലേഷ് കെ ബി,കോ റൈറ്റർ അനന്തു ശിവൻ, പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ, കല-അനീഷ് അമ്പൂരി, വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്, സൗണ്ട് ഡിസൈൻ- അഭിറാം, സൗണ്ട് എഫെക്ട് കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്, അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ. തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. മാർക്കറ്റിംഗ് ഡിസൈനർ ബിനു ബ്രിങ്ഫോർത്ത്, പിആർഒ എ എസ് ദിനേശ്, ശബരി.
Last Updated Oct 12, 2023, 3:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]