
ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം എന്നത്തേക്കാളും ഇന്ന് പ്രസക്തമാണെന്നും ഇരുപക്ഷവും അതിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പറഞ്ഞു.
ഫ്രഞ്ച് സായുധ സേന മന്ത്രി സെബാസ്റ്റ്യൻ ലെകോർനുവുമായി പാരീസിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സിങ് ഇക്കാര്യം പറഞ്ഞത്.
ലെകോർനുവുമായുള്ള കൂടിക്കാഴ്ച “മികച്ചത്” എന്നാണ് പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്.