
കൊച്ചി∙ ബംഗാൾ ഗവർണറുടെ കേരള – ബംഗാൾ സാംസ്കാരിക പരിപാടിയുടെ ഭാഗമായുള്ള ‘ഗവർണേഴ്സ് ബംഗ-ഭാരത് സമ്മാൻ – 2023’ (50,000 രൂപ) പ്രഫ. എം.കെ.സാനുവിന്. 97-ാം ജന്മദിനത്തിനു മുന്നോടിയായി കൊച്ചിയിൽ ഇന്നു നടന്ന പരിപാടിയിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പുരസ്കാരം സമർപ്പിച്ചു.