ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന്, വൻ ജനക്കൂട്ടത്തെ അണിനിരത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ
തിരുച്ചിറപ്പള്ളിയിൽ തുടക്കമിട്ടു. വിമാനത്താവളത്തിൽ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റർ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂർ കൊണ്ടാണു പിന്നിടാനായത്.
കനത്ത വെയിലിൽ കാത്തു നിന്ന ഗർഭിണി അടക്കം ഇരുപത്തഞ്ചോളം പേർ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗം.
ഇതിനിടെ, ശബ്ദ സംവിധാനത്തിൽ തകരാറുണ്ടായതിനെ തുടർന്നു 15 മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.
റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കർശന ഉപാധികളെല്ലാം മറികടന്നാണു ടിവികെ പ്രവർത്തകർ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചത്. രാവിലെ 10:35 മുതൽ 11 വരെയായിരുന്നു വിജയിനു പ്രസംഗിക്കാൻ സമയം അനുവദിച്ചിരുന്നത്.
എന്നാൽ വൈകിട്ട് 3 മണിയോടെയാണു പ്രചാരണ വേദിയിലേക്ക് എത്താനായത്. അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം തയാറാക്കിയ കാരവാനു മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു പ്രസംഗം.
തിരുച്ചിറപ്പള്ളിയിൽ തുടക്കമിടുന്ന ഏതൊരു രാഷ്ട്രീയ യാത്രയും വഴിത്തിരിവായിരിക്കുമെന്നു മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും എംജിആറും നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കു തിരുച്ചിറപ്പള്ളി തിരഞ്ഞെടുത്തതു ചൂണ്ടിക്കാട്ടി വിജയ് പറഞ്ഞു.
അതിവേഗം പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നതോടെ പ്രവർത്തകർ നിരാശയിലായി. അരിയല്ലൂരിലും പെരമ്പലൂരിലും യോഗങ്ങൾ നടന്നു.
നിർദേശങ്ങൾ മറികടന്ന ടിവികെയ്ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്. തുടർ സമ്മേളനങ്ങളെയും ഇതു ബാധിച്ചേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]