ലോക പര്യടനത്തിനിടെ മോട്ടോർ സൈക്കിൾ മോഷണം പോയ മുംബൈ സ്വദേശിയായ യോഗേഷ് അലേകരിക്ക് ഒരു ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുതിയ വാഹനം സമ്മാനിച്ചു. ഇദ്ദേഹത്തിന്റെ യാത്രയുടെ അവസാന ഘട്ടമായ ആഫ്രിക്കൻ യാത്ര തുടരാൻ വേണ്ടിയാണ് മാൻസ്ഫീൽഡ് വുഡ്ഹൗസിലെ ‘ദ ഓഫ് റോഡ് സെന്റർ’ എന്ന സ്ഥാപനം അദ്ദേഹത്തിന് പുതിയ ബൈക്ക് സമ്മാനിച്ചത്.
യോഗേഷിന്റെ മോഷ്ടിക്കപ്പെട്ട ബൈക്കിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് ദ ഓഫ് റോഡ് സെന്റർ സമ്മാനിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അപ്രതീക്ഷിത സമ്മാനത്തിന് നന്ദി താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് തന്നെ തേടിയെത്തിയത് എന്നാണ് ഇതേക്കുറിച്ച് പ്രതികരിക്കവേ യോഗേഷ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ’10 ദിവസത്തിന് ശേഷം എനിക്ക് ചിരിക്കാൻ കഴിഞ്ഞു.
ഇങ്ങനെയൊരു പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഒന്നും പറയാനില്ല, ഞാൻ നിസ്സഹായനാണ്.’ എന്നായിരുന്നു യോഗേഷിന്റെ വൈകാരികത നിറഞ്ഞ വാക്കുകൾ.
ദ ഓഫ് റോഡ് സെന്റർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചെയ്തതെന്നും തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 28-ന് നോട്ടിങ്ഹാമിലെ വോളട്ടൺ പാർക്കിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ കെടിഎം ബൈക്ക് മോഷണം പോയത്.
അതിനുമുമ്പ് ഇന്ത്യയിൽ നിന്നും 17 രാജ്യങ്ങളിലൂടെ ഈ ബൈക്കിൽ യാത്ര ചെയ്താണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. യോഗേഷിന്റെ സമൂഹ മാധ്യമ കുറിപ്പുകൾ കണ്ടതിന് ശേഷം ദ ഓഫ് റോഡ് സെന്റിറിന്റെ മാനേജിങ് ഡയറക്ടറായ ബെൻ ലെഡ്വിഡ്ജും ഉടമയായ ഡാനിയൽ വാട്ട്സും അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
View this post on Instagram A post shared by Yogesh Alekari (@roaming_wheeels) “ഞങ്ങൾ യോഗേഷിന്റെ കഥ കണ്ടു. കാപ്പി കുടിക്കാൻ കയറിയപ്പോഴാണ് അദ്ദേഹത്തിന്റെ ബൈക്ക് മോഷണം പോയത്.
അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് നോട്ടിങ്ഹാമിന്റെയും രാജ്യത്തിന്റെയും യശസ്സ് നിലനിർത്താൻ സഹായിക്കും.
17 രാജ്യങ്ങൾ യാത്ര ചെയ്തിട്ടും ഒരു പ്രശ്നവുമില്ലാതെയാണ് അദ്ദേഹം ഇവിടെയെത്തിയത്,” ബെൻ ലെഡ്വിഡ്ജ് പറഞ്ഞു. ഈ സംഭവം സമൂഹ മാധ്യമ ഉപയോക്താക്കൾ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
പോസ്റ്റിനോട് പ്രതികരിച്ച ഭൂരിഭാഗം ആളുകളും മോട്ടോർ സൈക്കിൾ ഡീലർഷിപ്പിനെ പ്രശംസിച്ചു. ദയയുള്ള മനുഷ്യർ എല്ലായിടത്തും ഉണ്ടെന്ന് ഈ സംഭവം കാണിക്കുന്നുവെന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.
ഉപയോക്താവ് ഇങ്ങനെ കൂട്ടിച്ചേർത്തു, “നിങ്ങളുടെ നിസ്വാർത്ഥമായ ഈ പ്രവൃത്തിക്ക് ഇന്ത്യൻ ബൈക്കിങ് കമ്മ്യൂണിറ്റി നന്ദി പറയുന്നു, ബെൻ, ഓഫ് റോഡ് സെന്റർ. യോഗേഷ്, നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കി വീട്ടിലേക്ക് വരൂ, ഞങ്ങൾ കാത്തിരിക്കുന്നു.” View this post on Instagram A post shared by All Terrain Overlanders (@allterrainoverlanders) യോഗേഷിന്റെ ഏകാംഗ യാത്ര ഈ വർഷം മേയിലാണ് യോഗേഷ് തന്റെ ഏകാംഗ യാത്ര ആരംഭിച്ചത്.
ബൈക്ക് വാങ്ങാനും യാത്ര ആസൂത്രണം ചെയ്യാനും അദ്ദേഹം വർഷങ്ങളോളം പണം സ്വരൂപിച്ചിരുന്നു. 24,000 കിലോമീറ്ററും 17 രാജ്യങ്ങളും പിന്നിട്ട് അദ്ദേഹം യുകെയിലെത്തി.
അടുത്ത ലക്ഷ്യം ആഫ്രിക്കയായിരുന്നു. എന്നാൽ, ഓഗസ്റ്റ് 28-ന് നോട്ടിങ്ഹാമിൽ വെച്ച് അദ്ദേഹത്തിന്റെ ബൈക്ക് മോഷണം പോയതോടെ സാഹസിക യാത്രക്ക് താൽക്കാലികമായി വിരാമമിട്ടു.
ബൈക്കിൽ വെച്ചിരുന്ന പാസ്പോർട്ട്, പണം, ചില രേഖകൾ എന്നിവയും മോഷണം പോയിരുന്നു. തുടർന്ന് യാത്ര പുനരാരംഭിക്കുന്നതിനും വീട്ടിലേക്ക് മടങ്ങുന്നതിനും വേണ്ടി ബൈക്കും പാസ്പോർട്ടും കണ്ടെത്താൻ അദ്ദേഹം തന്റെ ഫോളോവേഴ്സിന്റെ സഹായം തേടി സമൂഹ മാധ്യമങ്ങളില് വീഡിയോകൾ പങ്കുവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]