തിരുവനന്തപുരം∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി
. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്നും 17 പേര് മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതില്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേര് മരിച്ചുവെന്നുമാണ് ഇന്നലത്തെ കണക്കില്‍ പറയുന്നത്.
സെപ്റ്റംബര്‍ 12ന് രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 19 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് – 139.
ഈ മാസം മാത്രം എലിപ്പനി മരണം 13 ആണ്. ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും ഡെങ്കിപനി മൂലം 33 പേരും മരിച്ചു.
പനിമൂലം 38 പേരും പേവിഷ ബാധ മൂലം 23 പേരുമാണ് മരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]