ജറുസലം ∙
ഇസ്രയേൽ ആക്രമണങ്ങളിൽ 59 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇവരിലേറെയും ഗാസ സിറ്റിയിലാണ്.
ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുലേഖകൾ വിതറുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും ഗാസ സിറ്റിയിൽ തുടരുകയാണ്. അഭയാർഥികളാൽ നിറഞ്ഞുകവിഞ്ഞ തെക്കൻ ഗാസയിലെ അൽ മവാസിയിലേക്കു പോയിട്ടു കാര്യമില്ലെന്നതിനാലാണു മറ്റുവഴിയില്ലാതെ ഗാസ സിറ്റിയിൽ തുടരുന്നത്.
ഗാസ പിടിക്കാനുള്ള ആക്രമണം ഇസ്രയേൽ പ്രഖ്യാപിച്ചതിനുശേഷം ഒരു മാസത്തിനിടെ 10% പേർ മാത്രമാണ് ഒഴിഞ്ഞുപോയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു.
ഗാസ സിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 500 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സേന പറഞ്ഞു. ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും വ്യക്തമാക്കി.
അതിനിടെ, യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണങ്ങളിൽ 5 കുട്ടികളടക്കം 46 പേർ കൊല്ലപ്പെട്ടു. 165 പേർക്കു പരുക്കേറ്റു.
ഒട്ടേറെ പാർപ്പിടസമുച്ചയങ്ങൾ തകർന്നു. സനായിലെ സൈനികകേന്ദ്രങ്ങളിലും ആക്രമണമുണ്ടായി.
ഇസ്രയേൽ ആക്രമണത്തിൽ 11 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]