പേരില്‍ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോര്‍ട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോര്‍ട്ടിന്റെ കൃതാവും ചര്‍ച്ചയായിക്കഴിഞ്ഞു, ഇപ്പോള്‍ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
ആദ്യം ആലോചിച്ച പേര് ‘ക്രിമുഹി’
എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെണ്‍കുട്ടി അധ്യാപകനോട്. ആ പെണ്‍കുട്ടി സോമന്റെ മകളാണ്. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകള്‍ക്ക് ‘ക്രിമുഹി’ എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ.
രാജ്യത്തിന്റെ പേരുമാറ്റ ചര്‍ച്ചകള്‍ക്കൊപ്പമോ സോമൻ?
അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചര്‍ച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയില്‍ ഭാരതമെന്ന് സര്‍ക്കാര്‍ നെയിംബോര്‍ഡുകളില്‍ ഉപയോഗിച്ചതാണ് ചര്‍ച്ചകള്‍ക്കിടയാക്കിയത്. എന്നാല്‍ ആ ചര്‍ച്ചകള്‍ക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ് എന്ന് ആരാധകരില്‍ ചിലര്‍ വ്യക്തമാക്കുന്നുണ്ട്.
കുട്ടനാട്ടുകാരനായ നായകൻ സോമൻ
കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായ നായക കഥാപാത്രമായ സോമനെ വിനയ് ഫോര്‍ട്ട് അവതരപ്പിക്കുന്നു. ഫറാ ഷിബിലയാണ് നായികയായി എത്തുന്നത്. മകളായി ദേവനന്ദയും സോമന്റെ കൃതാവിലുണ്ട്. സംവിധാനം രോഹിത് നാരായണൻ ആണ്. രഞ്ജിത് കെ ഹരിദാസ് തിരക്കഥ. സുജിത്ത് പുരുഷനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം പി എസ് ജയഹരിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര് ഷബീര്‍ മലവെട്ടത്തും കല അനീഷ് ഗോപാലും വസ്ത്രാലങ്കാരം അനില്‍ ചെമ്പൂറും ആണ്.
Read More: ‘തുടക്കം മോശമായെങ്കിലും..’ ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 13, 2023, 3:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]