തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസിന്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശം കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ട് പേർ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മൾ. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]