
കണ്ണൂർ: പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്.
ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിനു മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെണ്ടർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ട്. മദ്യപാന ശീലമുള്ളയാളായിരുന്നു രാജേന്ദ്രനെന്നാണ് വിവരം.
ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. എന്നാൽ സാമ്പത്തിക പ്രയാസങ്ങളാണോ കുടുംബ പ്രശ്നങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.
സംഭവത്തിൽ പയ്യാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]