ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ശമ്പളം എത്രയെന്ന് വെളിപ്പെടുത്തി ആര്‍പിജി എന്റര്‍പ്രൈസസ് ഉടമ ഹര്‍ഷ് ഗോയങ്ക. സോമനാഥിന് നല്കുന്ന ശമ്പളം ന്യായമാണോ എന്ന് ചോദിച്ച ഹര്‍ഷ് ഗോയങ്ക, സോമനാഥിന്റെ ഗവേഷണ ശാസ്ത്രപാടവത്തെ കുറിച്ചും എക്സില്‍ കുറിച്ചു.
ഐഎസ്ആര്‍ഒ ചെയര്മാന് സോമനാഥിന് ഒരു മാസം ലഭിക്കുന്നത് 2.5 ലക്ഷം രൂപയാണെന്നാണ് ഹര്‍ഷ് ഗോയങ്ക എക്സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ തുക നല്‍കുന്നത് ന്യായമാണോ എന്നും ഗോയങ്കെ ചോദിക്കുന്നു. ‘പണത്തിന് അതീതമായ പല ഘടകങ്ങളാല്‍ പ്രചോദിതരാണ് അദ്ദേഹത്തെ പോലുള്ളവര്‍. ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശവും അര്‍പ്പണവും രാജ്യത്തിന് വേണ്ടിയാണ്. സോമനാഥിനെ പോലുള്ളവര്‍ക്ക് മുന്പില് താന്‍ തല കുനിക്കുന്നു’. ഹര്‍ഷ് ഗോയങ്ക എക്സില്‍ കുറിച്ചു.
Chairman of ISRO, Somanath’s salary is Rs 2.5 lakhs month. Is it right and fair? Let’s understand people like him are motivated by factors beyond money. They do what they do for their passion and dedication to science and research, for national pride to contribute to their…
— Harsh Goenka (@hvgoenka) September 11, 2023
ഗോയങ്കയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. എസ് സോമനാഥിനെപ്പോലുള്ള വ്യക്തികളുടെ അര്‍പ്പണബോധവും അഭിനിവേശവും അളവറ്റതാണ്. ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള പ്രതിബദ്ധത കൊണ്ട് സാമ്പത്തിക പ്രതിഫലത്തിനപ്പുറമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. സമൂഹത്തിന് അവര്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കൂടുതല്‍ ശമ്പളം അര്‍ഹിക്കുന്നുണ്ടെന്നും നെറ്റിസണ്‍സ് പറയുന്നു.
Story Highlights: Harsh Goenka shares ISRO Chairman’s salary
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]