തൃശൂര്‍: സംഘര്‍ഷമുണ്ടായത് അന്വേഷിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ സുനിലിനാണ് വെട്ടേറ്റത്. വൈകിട്ട് 7.45ഓടെ ചൊവ്വൂരില്‍ വച്ചാണ് സംഭവം. കൊലക്കേസ് പ്രതിയായ ജിനോ ജോസ് എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജിനോയുടെ വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ പ്രകോപിതനായ ജിനോ വാള് കൊണ്ട് സുനിലിനെ വെട്ടുകയായിരുന്നു. മുഖത്താണ് വെട്ടേറ്റത്. പരുക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ജിനോയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്്.പി, ചേര്‍പ്പ് സി.ഐ എന്നിവര്‍ സ്ഥലത്തെത്തി.
ബാറിലെ കൊലപാതകം: പ്രതി പിടിയില്‍
തൃശൂര്‍: ബാറിലെ സംഘര്‍ഷത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പില്‍ വ്യാസന് (43) ആണ് അറസ്റ്റിലായത്. തളിക്കുളം തമ്പാന്‍കടവ് പാപ്പാച്ചന്‍ ശിവാനന്ദന് (50) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തൃപ്രയാറിലെ ബാറിന്റെ പാര്‍ക്കിങ് ഏരിയായില്‍ കഴിഞ്ഞ അഞ്ചിന് ഇരുവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ 11ന് രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശിവാനന്ദന് മരിച്ചത്.
വ്യാസന് ശിവാനന്ദന് കടം കൊടുത്ത 5000 രൂപയില്‍ ബാക്കിയുണ്ടായിരുന്ന 2500 രൂപ തിരിച്ച് കൊടുക്കാത്തതിന്റെ പേരിലായിരുന്നു സംഘര്‍ഷം. ബാറില്‍ വച്ച് ശിവാനന്ദനെ കണ്ടുമുട്ടിയ വ്യാസന് പണം ചോദിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും കൈ കൊണ്ടും കുട ഉപയോഗിച്ചും ശിവാനന്ദന്റെ മുഖത്തും തലയിലും ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ വ്യാസന് കര്‍ണാടകയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തുനിന്നും ട്രെയിനില്‍ തിരികെ വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ വ്യാസന് മത്സ്യത്തൊഴിലാളിയാണ്. കൊല്ലപ്പെട്ട ശിവാനന്ദന് കാറ്ററിങ് ജോലി ചെയ്തുവരികയായിരുന്നു.
നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നെത്തും, തിരുവനന്തപുരത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ
Last Updated Sep 13, 2023, 7:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]