

കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി; കേരളത്തില്‍ നിപ സ്ഥിരീകരിച്ച പരിശോധന ഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്; നിപ സ്ഥിരീകരിച്ച് രണ്ട് പേർ മരണമടഞ്ഞിട്ടും ആരോഗ്യ മന്ത്രിയുടെ ഉത്തരവാദിത്വം കാണിക്കാതെ വീണ ജോർജ്
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട്ട് പനി ബാധിച്ച് മരിച്ച രണ്ടു പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചതോടെ കേരളത്തില്‍ വീണ്ടും നിപയെപ്പറ്റിയുള്ള ചോദ്യങ്ങളും ആശങ്കകളും ഉയരുകയാണ്.
എന്നാല്‍ കേരളത്തില്‍ നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നില്ലെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുനെയില്‍ നിന്നുള്ള പരിശോധന ഫലം കിട്ടിയിട്ടില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതോടെ തിരിച്ചറിയുന്നത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ്.
സാമ്പിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]