കയ്യില്‍ ഹെന്ന ടാറ്റൂ ചെയ്ത ഏഴുവയസുകാരിയായ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരമ്മ. യുകെയില്‍ നിന്നുള്ള ഒരമ്മയാണ് ഹെന്ന ടാറ്റൂകളുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ മാസം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ ഏഴ് വയസ്സുള്ള മകൾ ഹോട്ടലിൽ വച്ച് ചിത്രശലഭത്തിന്റെ ഒരു ഹെന്ന ടാറ്റൂ കയ്യില്‍ ചെയ്തെന്നും മനോഹരമായ ഒരു ഓർമ്മയ്ക്കുപകരം, ചിത്രശലഭത്തിന്റെ രൂപത്തിൽ പൊള്ളലേല്‍ക്കുകയാണ് ചെയ്തെന്നും അമ്മ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
‘നിങ്ങളുടെ കുട്ടികളെ ഹെന്ന ടാറ്റൂ ചെയ്യാൻ അനുവദിക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക ! അവധിക്കാലത്ത് മകള്‍ ഒരു ഹെന്ന ടാറ്റൂ ചെയ്തിരുന്നു. ശേഷം അവൾക്ക് അലർജിയുണ്ടായത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ടാറ്റൂ ചെയ്ത് ഭാഗത്ത് ചുവപ്പും ചൊറിച്ചിലും തടിപ്പും കാണപ്പെടുകയും അത് പൊളിയ പോലെയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. പൊള്ളലേറ്റ് രക്തം വരാൻ തുടങ്ങിയപ്പോൾ മകളെ ആശുപത്രിയില്‍ കാണിച്ചെന്നും ഹെന്ന ടാറ്റൂവിന്റെ അലര്‍ജിയാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുകയും ആയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മകള്‍ക്ക് അലർജി ഗുളികകളും ടോപ്പിക്കൽ സ്റ്റിറോയിഡുകളും ആന്റിബയോട്ടിക് ക്രീമുകളും ഡോക്ടര്‍ നൽകിയെന്നും അമ്മ പറയുന്നു. എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.