
കോഴിക്കോട് : ജില്ലയിൽ നിപബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധത്തിനുവേണ്ടി 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 പേർക്ക് ചുമതലകൾ നൽകിയെന്നും കൺട്രോൾ റൂം തുറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും. ഗുരുതരമായവരെയും ഐസിയു സംവിധാനം വേണ്ടിവരുന്നവരെയും മെഡിക്കൽ കോളേജിലും സമ്പർക്കത്തിൽ വന്നവരെ മറ്റ് ആശുപത്രികളിലെ വാർഡുകളിലും പ്രവേശിപ്പിക്കും. ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, എസിപി എന്നിവരുടെ യോഗമാണ് ചേർന്നത്. വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോഗം ചേരും. സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]