ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ സമ്മേളനം നടക്കാനിരിക്കെ സമ്പൂർണ്ണ കാവിവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ജീവനക്കാർക്ക് താമര ചിത്രമുള്ള ഷർട്ടും കാക്കി പാന്റുമടങ്ങിയ യൂണിഫോം നൽകാൻ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരു സഭകളിലും ഒരേ യൂണിഫോം ആയിരിക്കും. 271 സ്റ്റാഫുകൾക്ക് യൂണിഫോം വിതരണം ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ട്. സെപ്തംബർ 18നാണ് അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. 18നു സമ്മേളനം പഴയ മന്ദിരത്തിൽ തുടങ്ങി 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്കുമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]