‘ആർഡിഎക്സി’ൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രം വരുന്നു. ആന്റണി വർഗീസ് ആണ് നായകൻ. നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം. കടൽ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സെപ്റ്റംബർ പതിനാറിന് ചിത്രത്തിന് തുടക്കമാകും.
പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി സ്വതന്ത്ര സംവിധാന രംഗത്തേക്ക് എത്തുന്നത്.
‘ആർഡിഎക്സ്’ പോലെ തന്നെ വിശാലമായ ക്യാൻവാസിൽ വലിയമുടക്കു മുതലിലൂടെ അവതരിപ്പിക്കുന്ന സിനിമ ആയിരിക്കും ഇത്. ‘ആർഡിഎക്സി’ൽ മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റണി വർഗീസിന് അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ചിത്രത്തിലൂടെ വീണ്ടും ലഭിക്കുകയാണ്. മാനുവൽ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്ര പേര്.
മലയാളത്തിലെ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണ്ണയം പൂർത്തിയായി വരുന്നു.
റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം – പശ്ചാത്തല സംഗീതം സാം.സി.എസ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം -മനു ജഗത്, മേക്കപ്പ്- അമൽ ചന്ദ്ര. കോസ്റ്റും – ഡിസൈൻ – നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സെപ്റ്റംബർ പതിനാറിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് ആരംഭമാകും. ഒക്ടോബർ മധ്യത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും. പി ആർ ഒ വാഴൂർ ജോസ്.