കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങൾ ഒരുങ്ങിയിരിക്കാന്‍ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
പനി ബാധിച്ച് അസ്വാഭാവികമായി മരിച്ച 2 പേരും ആശുപത്രിയില്‍ വച്ച് ഒരുമിച്ചുണ്ടായിരുന്നതായി കണ്ടെത്തി. കൂടാതെ മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തേയും ഇതുപോലെ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]