
ദോഹ: ഖത്തറില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തിലെ നിരക്ക് തന്നെയാണ് സെപ്തംബറിലും തുടരുക.
ഖത്തര്‍ എനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലാണ്.
സൂപ്പര്‍ പെട്രോളിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. 2022 ഒക്ടോബര്‍ മുതല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില.
ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില.
ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില.
ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില.
ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. 2015 മുതല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയ്ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. Read Also – കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി ഖത്തറില്‍ വാരാന്ത്യത്തില്‍ പകല്‍ ചൂട് ഉയരും, ശക്തമായ കാറ്റ് വീശും ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റ് വീശും.
പകല്‍ ചൂട് കൂടും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാം.
ശരത്കാലത്തിലേക്ക് രാജ്യം കടക്കാനാരിക്കെയാണിത്. തിരമാല 2 മുതല്‍ 5 അടി വരെ ഉയരും.
ചില സമയങ്ങളില്‍ ഇത് 8 അടി വരെയാകാം. ശനിയാഴ്ച പകല്‍ ചൂടേറും.
കാറ്റിന്റെ വേഗം 5-20 നോട്ടിക്കല്‍ മൈല്‍ വരെ ആയിരിക്കും. സെപ്തംബര്‍ മാസം ശരാശരി താപനില 33.1 ഡിഗ്രി ആയിരിക്കും.
സെപ്തംബറില്‍ ഇതുവരെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1964ല്‍ ആണ്- 20.3 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 2001ല്‍- 46.2 ഡിഗ്രി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം… Last Updated Sep 12, 2023, 5:01 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]