ഗുവാഹത്തി:ഗുവാഹത്തിയിലെ ജോരബാത് മേഖലിൽ വൻ ലഹരി വേട്ട.സോപ്പുപെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 21 കോടി രൂപയുടെ ഹെറോയിനുമായി മൂന്നു പേർ പിടിയിലായി . അമീർ ഖാന്, യാക്കൂബ്, ജാമിർ എന്നിവരാണ് ഗോഹട്ടി പൊലീസിന്റെ പിടിയിലായത്.
2.527 കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്നു കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഗുവാഹത്തിയിലെ ജോരബാത് മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളെല്ലാവരും മണിപ്പൂർ സ്വദേശികളാണ്. കാറിൽ പ്രത്യേക അറ തയാറിക്കിയാണ് ഇവർ 198 സോപ്പുപെട്ടികൾ ഒളിപ്പിച്ചിരുന്നത്. ഇവ പ്ലാസ്റ്റിക്ക് കവറുകൾകൊണ്ട് കെട്ടിയ നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. ലഹരി വേട്ടക്ക് ശേഷം രാത്രിയിൽ പട്രോളിഗ് ശക്തമാക്കാൻ പൊലീസിനു കർശന നിർദശം ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]