
First Published Sep 12, 2023, 5:25 PM IST ആരോഗ്യമുള്ള തലമുടിയാണ് എല്ലാലരും ആഗ്രഹിക്കുന്നത്. തലമുടി ആരോഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിലാണ്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അതുപോലെ തന്നെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അത്തരത്തിലുള്ള തലമുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. മല്ലി, ഉലുവ, പെരുംജീരകം, ഗ്രീന്‍ ടീ എന്നിവയാണ് ഈ പാനീയം അഥവാ ചായ തയ്യാറാക്കാന്‍ വേണ്ടത്. മല്ലി: നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മല്ലി.
പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇവ. ഇവയ്ത്ത് ഹോർമോൺ ബാലൻസിംഗ് ഗുണങ്ങളുണ്ട്.
തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും ഇവ സഹായിക്കും. ഉലുവ: ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ ഇവ മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഇവ ചെയ്യും. പെരുംജീരകം: വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം.
വിറ്റാമിൻ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഇന്റഫ്ലമേറ്ററി ഗുണങ്ങളുള്ള ഇവയും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഗ്രീന്‍ ടീ: ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഈ പാനീയം തയ്യാറാക്കേണ്ട
വിധം: തിളക്കുന്ന വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മല്ലി, ഒരു ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ പെരുംജീരകം എന്നിവ ചേര്‍ക്കുക. ശേഷം ഈ മിശ്രിതത്തില്‍ ഗ്രീന്‍ ടീ ചേര്‍ത്ത് ചായ റെഡിയാക്കാം.
ചെറുചൂടോടെ ഇവ പതിവായി കുടിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. : പിസിഒഎസ് പ്രശ്നം നേരിടുന്നവരാണോ? ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍… youtubevideo Last Updated Sep 12, 2023, 5:26 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]