
ന്യുദല്‍ഹി – രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും അതുവരെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേന്ദ്ര നിര്‍ദേശം തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]