
ശ്രീലങ്ക :ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ. രോഹിത് ശർമയും സംഘവും ഉയർത്തിയ 357 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന്റെ മുമ്പിൽ തകർന്നടിയുകയായിരുന്നു പാക് പട. 357 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് 128 റൺസിന് അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ചൈന ആം സ്പിന്നർ കുൽദീപ് യാദവ് പാകിസ്താൻ ബാറ്റർമാരെ കറക്കി വീഴ്ത്തുകയായിരുന്നു. 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെതിരെ നേടുന്ന ഏറ്റവും വലിയ ജയമാണിത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ ഒന്നാമതെത്തി.