
മലപ്പുറം ∙ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) ഓഫിസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച്
12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്.
തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി.
കേസിൽ നാലാം പ്രതിയാണ് അൻവർ. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് അൻവറിനെതിരായ കുറ്റം.
മതിയായ രേഖകൾ ഇല്ലാതെ പണം കടമായി നൽകി, തിരിച്ചടയ്ക്കാനുള്ള കെൽപ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല എന്നിവയാണ് പ്രതികൾക്കെതിരായ പ്രാഥമിക കണ്ടെത്തൽ.
കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തിവച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫിസര്‍ മുനീര്‍ അഹമ്മദ്, പി.വി. അൻവര്‍, അൻവറിന്റെ സുഹൃത്ത് സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]