
ബെംഗളൂരു ∙ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയ യുവാവിനെ
ബാല്യകാല സുഹൃത്ത്. കാമാക്ഷിപാളയത്തിലാണ് മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെ പ്രതിയായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തിയത്.
ഇരുവർക്കും 39 വയസ്സാണ് പ്രായം.
റിയൽ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന വിജയ് പത്ത് വർഷം മുൻപാണ് ആശയെ വിവാഹം കഴിച്ചത്. തന്റെ ഭാര്യയും ധനഞ്ജയും തമ്മിൽ ബന്ധമുണ്ടെന്ന് വിജയ് അടുത്തിടെ കണ്ടെത്തി.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിജയ് കണ്ടു. തുടർന്ന് വിജയ് ഭാര്യയോടൊപ്പം കടബഗെരെയ്ക്ക് സമീപമുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി.
എന്നാൽ ധനഞ്ജയും ആശയും ബന്ധം തുടർന്നു.
കഴിഞ്ഞദിവസം വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്ന വിജയ് അതിനുശേഷമാണ് പുറത്തേക്കിറങ്ങിയത്. പിന്നീട് മച്ചോഹള്ളിയിലെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആശയും ധനഞ്ജയയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഒളിവിൽ പോയ ധനഞ്ജയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]