മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്.
മുരളി കതക് തുറക്കാതായതോടെയാണ് പൂട്ട് തകർത്തത്. എൻഐഎയുടെ എട്ടംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും എൻഐഎ യുണീറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കുറച്ച് നാളുകളായി മുരളി കണ്ണമ്പള്ളി താമസിക്കുന്നത്.
Read Also: സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ്; ക്രൂരമായി മർദിച്ചു; ബംഗാളിൽ യുവ ഡോക്ടർ നേരിട്ടത് കൊടും പീഡനം
നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 76 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു.
Story Highlights : NIA raid in maoist leader Murali Kannampally home
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]