

പറത്താനം നിവാസികളുടെ ജനകീയ ഡോക്ടർ ; പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.പ്രശാന്ത് എം.എം ന് ഗ്രാമദീപം വായനശാലയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നല്കി
സ്വന്തം ലേഖകൻ
മുണ്ടക്കയം : പറത്താനം എന്ന കൊച്ചു ഗ്രാമത്തെ ഹൃദയത്തോട് ചേർത്ത് വച്ച് അകമഴിഞ്ഞ് സ്നേഹിച്ച ജനങ്ങളുടെ പ്രിയങ്കരനായ പറത്താനം പി എച്ച് സി മെഡിക്കൽ ഓഫീസർ ജനകീയ ഡോക്ടർ പ്രശാന്ത് എം.എം ന് ഗ്രാമദീപം വായനശാലയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നല്കി.
വായനശാലാ പ്രസിഡൻ്റ് പി.കെ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യാത്രായപ്പ് യോഗത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ്,കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ജേക്കബ് ചാക്കോ ,കെ.എസ് മോഹനൻ, പി എസ് സജിമോൻ. പി.കെ.സണ്ണി ,ജയ ലാൽ കെ.വി .പി .പി .രാജപ്പൻ, വി.പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]