
കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലായിരുന്നു അപകടം സംഭവിച്ചത്. നാട്ടുകാരും സന്നദ്ധ സംഘടന വോളണ്ടിയേഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അച്ഛന്: സന്തോഷ് (മനോഹരന്), അമ്മ: ഷീജ. സഹോദരന്: കൃഷ്ണ, അക്ഷയ്.
തിങ്കളാഴ്ച പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]