
ദില്ലി: വിസ ലഭിച്ചതിന് ശേഷവും പരിശോധനകൾ തുടരുമെന്ന് ഓർമ്മിപ്പിച്ച് ഇന്ത്യയിലെ യുഎസ് എംബസി പുതിയ മുന്നറിയിപ്പ്. യു.എസ്.
നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പാലിക്കാത്ത വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്നും എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഊന്നിപ്പറഞ്ഞു. യു.എസ്.
വിസ അനുവദിച്ചതിന് ശേഷം പരിശോധനകൾ അവസാനിക്കുന്നില്ല. വിസ ഉടമകൾ യുഎസ് നിയമങ്ങളും കുടിയേറ്റ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട് – അവർ നിയമങ്ങൾ ലംഘിച്ചാൽ വിസ റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യും.
അമേരിക്കക്ക് ദേശീയ സുരക്ഷയാണ് പരമപ്രധാനമെന്നും എംബസി കൂട്ടിച്ചേർത്തു. യു.എസിൻ്റെ കുടിയേറ്റ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി എല്ലാ അപേക്ഷകരെയും നിരന്തര നിരീക്ഷണത്തിന് വിധേയരാക്കുന്നത് തുടരും.
തെറ്റായ വിവരങ്ങൾ നൽകി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ വിസ റദ്ദാക്കുമെന്നും, അതിനുപുറമെ നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു. നിയമവിരുദ്ധമായി ആരും യു.എസിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ കർശന നിലപാടുകളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
അതിനാൽ, വ്യാജ വിവരങ്ങൾ നൽകി രാജ്യത്തെത്തിയാൽ ഭാവിയിൽ വിസ റദ്ദാക്കാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അടുത്തിടെ ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചിരുന്നു.
കഴിഞ്ഞ മേയ് 27-ന് ലോകവ്യാപകമായുള്ള എല്ലാ കോൺസുലേറ്റുകളോടും പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങളും എക്സ്ചേഞ്ച് വിസിറ്റ് വിസകൾക്കുള്ള അപേക്ഷകളും താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. കൊവിഡിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് യു.എസ്.
കുറച്ചിരുന്നുവെങ്കിലും, യു.എസ്. സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്.
ചൈനയാണ് രണ്ടാം സ്ഥാനത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]