
കാലിഫോര്‍ണിയ: ആപ്പിള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഐഫോണ്‍ 16ഇ-യുടെ പിന്‍ഗാമി 2026 ആദ്യം പുറത്തിറങ്ങിയേക്കും. ഐഫോണ്‍ 17ഇ (iPhone 17e) അടുത്ത വര്‍ഷം ആദ്യം ആപ്പിള്‍ ലോഞ്ച് ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണുകള്‍ എന്ന വിശേഷണമുണ്ടായിരുന്ന ഐഫോണ്‍ എസ്ഇ സീരീസിന് പകരമാണ് 2025 മാര്‍ച്ച് ഐഫോണ്‍ മിഡ്-റേഞ്ച് ഫ്ലാഗ്ഷിപ്പ് വിഭാഗത്തില്‍ 16ഇ അവതരിപ്പിച്ചത്. ഐഫോണ്‍ ഇ സീരീസിന് എല്ലാ വര്‍ഷവും അടുത്ത മോഡലുകളുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു.
2026-ന്റെ തുടക്കത്തില്‍ ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 17ഇ-യുടെ പ്രൊഡക്ഷന്‍ ട്രെയര്‍ ആപ്പിള്‍ തുടങ്ങിക്കഴിഞ്ഞതായി വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആപ്പിള്‍ ഏറെ അപ്ഡേറ്റുകളോടെയാവും ഐഫോണ്‍ 17ഇ പുറത്തിറക്കുക.
ഐഫോണ്‍ 16ഇ-യ്ക്ക് വിലയ്ക്ക് ഉചിതമായ ഫീച്ചറുകളില്ല എന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. 2026ന്റെ ആദ്യപകുതിയിലാവും ഐഫോണ്‍ 17ഇ ആപ്പിള്‍ പുറത്തിറക്കുക എന്നാണ് വിവരം.
സ്ലിം ഡിസൈനിലെത്തുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ എ19 ചിപ്പും, ആപ്പിളിന്റെ സ്വന്തം 5ഡി മോഡമായ സി2 ചിപ്പും പ്രതീക്ഷിക്കുന്നു. 48 എംപിയുടെ റിയര്‍ ക്യാമറ, ഫേസ് ഐഡി, ഐഫോണ്‍ 14ലെ സമാന ഡിസ്പ്ലെ തുടങ്ങി ഏറെ അഭ്യൂഹങ്ങള്‍ ഐഫോണ്‍ 17ഇ-യെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്നു.
2025 മാര്‍ച്ചില്‍ ഐഫോൺ 16ഇ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഓപ്ഷനുകളോടെയായിരുന്നു ഐഫോണ്‍ 16ഇയുടെ വരവ്.
എ18 ചിപ്പ്, 2x ഡിജിറ്റല്‍ സൂം സഹിതം 48 എംപി സിംഗിൾ റിയർ ഫ്യൂഷൻ ക്യാമറ, 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, ആപ്പിളിന്റെ സ്വന്തം 5ജി മോഡം, ഉപഗ്രഹ സേവനം, ആപ്പിൾ ഇന്റലിജൻസ് തുടങ്ങിയ ഫീച്ചറുകള്‍ ഐഫോൺ 16ഇ-യിലുണ്ടായിരുന്നു. എന്നാല്‍ സിംഗില്‍ റിയര്‍ ക്യാമറയും, ബാറ്ററി കപ്പാസിറ്റിക്കുറവും ഉയര്‍ന്ന വിലയും അടക്കമുള്ള ഘടകങ്ങള്‍ വിപണിയില്‍ തിരിച്ചടിച്ചു.
ഇന്ത്യയിൽ ഐഫോണ്‍ 16ഇ-യുടെ 128 ജിബി വേരിയന്റിന് 59,999 രൂപയും, 256 ജിബി വേരിയന്റിന് 69,999 രൂപയും, 512 ജിബി വേരിയന്റിന് 89,999 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോള്‍ ഈ ഐഫോണ്‍ മോഡലുകളുടെ വില കുറഞ്ഞിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]