
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചതിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. കെ എസ് ആർ ടി സിയിലെ വിവാദമായ സസ്പെൻഷൻ നടപടി വിഷയത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒന്ന് വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമായ വിഷയങ്ങളാണ്. ആരുടേയും വ്യക്തിപരമായ വിഷയത്തിൽ കെ എസ് ആർ ടി സി ഇടപെടില്ല.
പക്ഷേ ഇവിടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. യാത്രക്കാർ തന്നെ ബെല്ലടിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം കയ്യിലുണ്ടെന്നും അത് മാധ്യമങ്ങൾക്ക് നൽകാമെന്നും മന്ത്രി വിവരിച്ചു.
എന്നാൽ സസ്പെൻഷൻ ഉത്തരവിൽ പിഴവുണ്ടായി. അതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് വ്യക്തമാക്കി.
ഇന്നലെ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് മന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് വിവാദമായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്.
ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച്, കണ്ടക്ടറെ അപമാനിക്കുന്ന രീതിയിൽ, പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു.
സദാചാര പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി നിർദേശം നൽകിയതോടെയാണ് ഉത്തരവ് പിൻവലിച്ചത്.
വിശദാംശങ്ങൾ ഇങ്ങനെ നടപടിക്കിരയായ കൊല്ലത്തെ വനിതാ കണ്ടക്ടറുടെ യൂണിറ്റിലെ ബദലി ഡ്രൈവറുടെ ഭാര്യ, അവിഹിത ബന്ധം ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തന്റെ ഭർത്താവായ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ അന്വഷണം നടത്തിയ കെ എസ് ആർ ടി സി പിന്നാലെ കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി കൈക്കൊള്ളുകയായിരുന്നു.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ എസ് ആർ ടി സി നടപടിയെടുത്തത്. തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി.
കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായെത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന്റെ ഉത്തരവിറങ്ങി.
പല അച്ചടക്കനടപടികളും ഉത്തരവുകളും കണ്ട കെ എസ് ആർ ടി സിയിൽ ഇതൊരു വിചിത്ര ഉത്തരവായി മാറി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]