
കുവൈത്ത് സിറ്റി: മന്ത്രവാദത്തിനുള്ള വസ്തുക്കള്‍ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. നോര്‍ത്ത് പോര്‍ട്സ്, ഫൈലാക ഐലന്‍ഡ് കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തത്.
യാത്രക്കാരുടെ കൈവശമാണ് ഇവ കണ്ടെത്തിയത്. ശുവൈഖ് തുറമുഖത്തെ പാസഞ്ചര്‍ ഇന്സ്പെക്ഷന് ഓഫീസിലെ കസ്റ്റംസ് പരിശോധനയിലാണ് ഇവ പിടികൂടിയത്.
കുവൈത്തില്‍ ഇത്തരം മന്ത്രവാദ പ്രവൃത്തികള്‍ക്കും ആചാരങ്ങള്‍ക്കും കര്‍ശന വിലക്കുണ്ട്. ലഗേജുകള്‍ പരിശോധിക്കുമ്പോഴാണ് ഈ വസ്തുക്കള്‍ പിടിച്ചെടുത്തത്.
സംശയം തോന്നിയ ലഗേജുകള്‍ വിശദമായി പരിശോധിക്കുകയായിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട
മാലകള്‍, പേപ്പറുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. രാജ്യത്ത് നിരോധനമുള്ള ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്ത് നിയമം നടപ്പാക്കിയതിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമര്‍പ്പണത്തെയും ജാഗ്രതയെയും അധികൃതര്‍ പ്രശംസിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]