
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈനിന്റെ (എംഎഎസ്എസ്) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷം നടത്തിയത്.
ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിൽ പാട്രൺ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി സതീഷ് കുമാർ, ഭജന കോഓർഡിനേറ്റർ മനോജ് യു എന്നിവരും ചന്ദ്രൻ, സുരേഷ്, വിനയൻ, സന്തോഷ്, കേശവൻ നമ്പൂതിരി, ജഗന്നാഥ്, ഹരിമോഹൻ, ഷാജി, ശ്രീജിത്ത്, അനിത, വിനു, രാജു, വിനീത് തുടങ്ങിയ മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭക്തി നിർഭരമായ ഭജൻസ്, സത്സംഗ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]