
ഡേറ്റിംഗ് ആപ്പ് വൻശോകമാണ് എന്നും ഇന്ത്യക്കാരനെന്ന നിലയിൽ യുഎസ്സിലെ ഡേറ്റിംഗ് ആപ്പിൽ പ്രണയം കണ്ടെത്താൻ സാധിക്കുന്നില്ല എന്നും യുവാവിന്റെ പരാതി. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
@RealityWilling5024 എന്ന യൂസർ തന്റെ പോസ്റ്റിൽ ചോദിക്കുന്നത്, ‘പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ പുരുഷന്മാരെ അനഭിമതനായി കണക്കാക്കുന്നത് എന്തുകൊണ്ടാണ്?’ എന്നാണ്. ഈ ടൈറ്റിലോടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഡേറ്റിംഗ് ഒരു പേടിസ്വപ്നമാണ് എന്നും യുവാവ് പറയുന്നുണ്ട്. ‘ഞാൻ യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരനായിട്ടുള്ള ഒരാളാണ്.
ഡേറ്റിംഗ് ഒരു പേടിസ്വപ്നമാണ് എനിക്ക്. മാസങ്ങൾ കഴിഞ്ഞാൽ പോലും ഡേറ്റിംഗ് ആപ്പുകളിൽ വളരെ അപൂർവമായിട്ടാണ് തനിക്ക് ലൈക്കുകൾ ലഭിക്കുന്നത്.
ഡേറ്റിംഗ് ആപ്പുകളിൽ നമ്മൾ ഏറ്റവും താഴെയാണ്, കൂടാതെ ഒരു OKCupid പഠനത്തിൽ പറയുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യൻ സ്ത്രീകൾ ഒരു ഇന്ത്യൻ പുരുഷന്റെ മെസ്സേജിന് മറുപടി കൊടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?’ എന്നായിരുന്നു യുവാവ് തന്റെ പോസ്റ്റിൽ ചോദിക്കുന്നത്.
Why are Indian men considered undesirable in the West?byu/RealityWilling5024 inAskIndia നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് മറുപടിയുമായി എത്തിയത്. അതിൽ പലരും പറഞ്ഞിരിക്കുന്നത് ഇന്ത്യൻ പുരുഷന്മാരുടെ ലുക്കാണ് പലപ്പോഴും ഇതിന് കാരണം എന്നാണ്.
അതുപോലെ, സ്ത്രീവിരുദ്ധത പറയുന്നതും, സ്ത്രീകളോട് പരുഷമായി പെരുമാറുന്നത് പോലെയുള്ള കാര്യങ്ങളും എല്ലാം ഇതിന് കാരണമായി തീരുന്നുണ്ട് എന്ന് പലരും പറഞ്ഞു. നന്നായി ഷേവ് ചെയ്ത്, നല്ല നീറ്റായി വസ്ത്രമൊക്കെ ധരിച്ച്, മാന്യമായി പെരുമാറിയാൽ മാത്രമേ പെൺകുട്ടികൾ ആരെയായാലും പരിഗണിക്കൂ എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒപ്പം അമേരിക്കൻ സംസ്കാരത്തിൽ തന്നെ ജനിച്ച് വളർന്ന്, അതുപോലെ ജീവിക്കുന്നവർക്ക് പ്രണയം സെറ്റാവാൻ ഇത്ര പ്രയാസമില്ല എന്നും പലരും അഭിപ്രായപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]