
തിരുവനന്തപുരം: അമിത് ഷായുടെ മിഷൻ കേരള ലക്ഷ്യത്തിനായി ,കേരളത്തിൽ ബിജെപിയുടെ ഇനിയുള്ള മത്സരം ജയിക്കാൻ വേണ്ടിയെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വെറുതെയുള്ള മത്സരങ്ങൾ ഇനി ഉണ്ടാകില്ല.ബിജെപി പുനഃസംഘനയുമായി ബന്ധപ്പെട്ട് ആരെയും അവഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി,പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും.പുനസംഘടന വരുമ്പോൾ ചിലർക്ക് പുതിയ പദവികൾ കിട്ടും അല്ലാത്തവർക്ക് മറ്റു ചുമതലകൾ ഉണ്ടാകും.സിപിഎമ്മും കോൺഗ്രസും ഇക്കാര്യത്തിൽ വിഷമിക്കേണ്ട.പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രാജിവ് ചന്ദ്രശേഖർ പറഞ്ഞു സദാനന്ദൻ മാസ്റ്റർ ാജ്യസഭാഗംമാകുന്നതിൽ അഭിമാനം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം ആണിത്.കേരളത്തിൽ ബിജെപി എത്ര ത്യാഗം സഹിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ ആകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]