
കൊച്ചി: കേരളത്തിലെ സംരംഭകരുടെയും വ്യവസായികളുടെയും സ്പോർട്സ് അഭിരുചി പ്രോത്സാഹിപ്പിക്കാനായി ആദ്യമായി എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎല്‍) ആരംഭിക്കുന്നു. 12 ടീമുകളാണ് പ്രഥമ ഇസിഎല്ലില് മാറ്റുരക്കുക.ഓഗസ്റ്റ് 2-ന് വൈകിട്ട് 4 മണിക്ക് കാക്കനാട്ടെ നോവൊട്ടെൽ ഹോട്ടലില്‍ ഇസിഎല്ലിന്റെ താരലേലം നടക്കും.
യുട്യൂബില്‍ ലൈവ് സ്ട്രീമിംഗിലൂടെ കളിക്കാരുടെ ലേലം ലൈവായി കാണാനാകും. താരലേലത്തിന് മുന്നോടിയായി ടൈറ്റിൽ സ്പോൺസറും മുഖ്യാതിഥിയും ചേർന്ന് ഇസിഎല്‍ ട്രോഫി പ്രകാശനം ചെയ്യും.
200-ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ലീഗില്‍ സംസ്ഥാനത്തെ സ്ത്രീ സംരംഭകർക്കായി പ്രത്യേക ഫൺ മാച്ച് ഉണ്ടായിരിക്കും. സെലിബ്രിറ്റികളും ഇൻഫ്ലുവൻസേഴ്സും ലീഗിന്റെ ഭാഗമാകും.
നടന്മാരായ സിജു വിൽസൺ, ജീവ ജോസഫ്, അഖിൽ മാരാർ, ജോൺ കൈപ്പിള്ളി, ഡോ.അനീഷ്, സന്ദീപ് എസ്.പി, സായി കൃഷ്ണ, മുഹമ്മദ് ഷാരിക്, ശിയാസ് സച്ച എന്നിവരും ലീഗിന്റെ ഭാഗമാകും. സെപ്റ്റംബർ 19,20,21 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.
ലീഗ് മത്സരങ്ങള്‍ ഇടപ്പള്ളിയിലെ കളിക്കളം ടര്‍ഫിലും നോക്കൗട്ട് മത്സരം കളമശ്ശേരി സെന്റ് പോൾസ് ഗ്രൗണ്ടിലുമായിരിക്കും നടക്കുക. അന്‍സാരി(പാക്യോ ഇവന്റ്സ്), ആര്യലക്ഷ്മി(മെക്കനൈസ് ഡിജിറ്റല്‍), ജിക്സണ്‍(ഹൗസ് ഓഫ് എല്‍ഒസി) എന്നിവരാണ് ഇസിഎല്ലിന് പിന്നിലെ പ്രധാന സംഘാടകർ.സംരംഭകരുടെ ഊർജ്ജവും, കായിക താത്പര്യവും ഒന്നിപ്പിക്കുന്ന ഇസിഎല്‍ കേരളത്തിലെ ബിസിനസ് മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]