
ആലപ്പുഴ: വീട്ടുപറമ്പിൽ കയറിയ ഉടുമ്പിനോട് രസകരമായി സംസാരിക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ. ചേർത്തല തുറവൂർ ക്ഷേത്രത്തിനു സമീപം സുശീലാ രാമസ്വാമിയുടെ പുരയിടത്തിലാണ് ഉടുമ്പ് അണലിയെ വിഴുങ്ങുന്നതിനിടെ അതിനോട് സംസാരിച്ചു വീഡിയോ പകർത്തിയത്.
പട്ടി കുരച്ചത് കേട്ടാണ് വന്നതെന്നും അപ്പോഴാണ് ഉടുമ്പിനെ കണ്ടെതെന്നും വീട്ടമ്മ പറയുന്നുണ്ട്. ഈ സമയമെല്ലാം ഉടുമ്പ് അണലിയെ അകത്താക്കുകയായിരുന്നു.
ഇതിന് ശേഷം ഉടുമ്പേ പൊക്കോ ഇന്നത്തെ ക്വാട്ട കഴിഞ്ഞുവെന്നും വീട്ടമ്മ പറയുന്നുണ്ട്.
അതേസമയം, കോന്നി അതിരിങ്കൽ പൊടിമണ്ണിൽ പടിയിൽ വീടിന്റെ കോഴികൂടിന് മുകളിൽ നിന്നും വമ്പൻ പെരുമ്പാമ്പിനെ പിടികൂടി. ഓലിക്കൽ വീട്ടിൽ അമ്പിളി ഉദയകുമാറിന്റെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
കോഴികൂടിന് മുകളിലൂടെ കോഴിക്ക് തീറ്റ കൊടുക്കാൻ ഇവർ എത്തിയപ്പോളാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കോന്നി റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ പാഞ്ഞെത്തിയ ആർ ആർ ടി ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]