
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി.
സുരക്ഷാ മേഖലകളിലെ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്. മന്ത്രി ശൈഖ് ഫഹദുമായി നടന്ന കൂടിക്കാഴ്ചയിൽ, സുരക്ഷ, കുറ്റകൃത്യങ്ങൾ, വൈദഗ്ദ്ധ്യം കൈമാറൽ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ ഇന്ത്യൻ അംബാസഡർ ചർച്ച ചെയ്തു. സുപ്രധാനമായ ഉഭയകക്ഷി വിഷയങ്ങളും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട
കാര്യങ്ങളും ഇന്ത്യൻ അംബാസഡർ മന്ത്രിയെ ധരിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]