
ആലപ്പുഴ: രഹസ്യവിവരത്തെ തുടര്‍ന്ന് കലവൂര്‍ ബസ് സ്റ്റോപ്പിന് സമീപം എക്സൈസ് നടത്തി പരിശോധനയില്‍ 1.750 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് പീസ് വില്ലയില്‍ അരുൺ സേവ്യർ വർഗീസിനെയാണ് പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഇ കെ അനിൽ, വേണു സി വി, ഷിബു പി ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ വിപിൻ വി ബി, ഗോപി കൃഷ്ണൻ, അരുൺ എ പി, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ ജയകുമാരി വി കെ, സിവിൽ എക്സൈസ് ഓഫിസര്‍ ഡ്രൈവർ വർഗീസ് എ ജെ, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രമോദ്, അൻഷാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]