

പ്രൈവറ്റാക്കിയ വാഹനങ്ങൾ അനധികൃത ടാക്സി സർവ്വീസ് നടത്തുന്നു, ടാക്സി വാഹനമാണെങ്കിൽ കാരണങ്ങൾ കണ്ടെത്തി ഫൈൻ ചുമത്തുന്നു, സ്വകാര്യ വാഹനങ്ങൾ 10 പേരെ കയറ്റി പോയാലും അധികാരികൾ കാണില്ല, ടാക്സി ഡ്രൈവർമാർ നൽകുന്ന പരാതികൾക്ക് മുമ്പിൽ അധികാരികൾ ഇനിയെങ്കിലും കണ്ണടയ്ക്കരുത്; തണൽ 24 x 7 ടാക്സി അസോസിയേഷൻ ഡ്രൈവർമാർ സംസ്ഥാന സർക്കാറിന് അപേക്ഷ നൽകി
ഫിറ്റ്നെസും സർവീസും കൃത്യമായി നടത്തിയാലും പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥർ പിഴ ചുമത്താൻ കാരണം കണ്ടെത്തും. കാലങ്ങളായുള്ള ടാക്സി ഡ്രൈവർമാർക്ക് പ്രൈവറ്റ് വാഹനങ്ങൾ വെല്ലുവിളിയാകുന്നു. ഈ സാഹചര്യങ്ങൾ മുൻനിർത്തി തണൽ 24 x 7 ടാക്സി അസോസിയേഷൻ( IDK / Tc/ 179) ടാക്സി ഡ്രൈവർമാർ കേരളാ സർക്കാറിന് അപേക്ഷ നൽകി
അപേക്ഷയുടെ പൂർണരൂപം:-
എല്ലാ വർഷവും വാഹനംടെസ്റ്റ് ചെയ്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഫിറ്റ്നസ് നൽകുകയും എല്ലാം വളരെ കൃത്യമായി സർവ്വീസ് നടത്തുകയും ചെയ്യുന്നു. ദിനംപ്രതി ഓരോ RTO ഓഫീസുകളിലും ടാക്സി ആയിരുന്ന വാഹനങ്ങൾ പ്രൈവറ്റ് വാഹനമാക്കി മാറ്റുന്നുണ്ട്.
തുടർന്ന് പ്രൈവറ്റാക്കിയ വാഹനങ്ങൾ മാരുതി 800 മുതൽ ഏറ്റവും വില കൂടിയ വാഹനങ്ങൾ വരെ അനധികൃത ടാക്സി സർവ്വീസ് നടത്തുന്നു. ഒരു ടാക്സി വാഹനം ബന്ധപ്പെട്ട അധികാരികൾ റോഡിൽ പരിശോധിക്കുമ്പോൾ ഒരാൾ കൂടുതൽ ഉണ്ട്. എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി ഫൈൻ ചുമത്തുന്നു.
അതേസമയം, പരാതികൾ നൽകിയിട്ടുള്ള സ്വകാര്യ വാഹനങ്ങൾ 9 പേർ 10 പേർ എന്നീ കണക്കിൽ ആളെ കയറ്റി അധികാരികളുടെ മുമ്പിലൂടെ പോയാലും വാഹനങ്ങൾ അവർ പരിശോധിക്കുക ഇല്ല. ഒരു ടാക്സി വാഹനം സ്വകാര്യ വാഹനം ആക്കിയതിന് ശേഷം ടാക്സി ആയി ഓടുമ്പോൾ ടാക്സി ഡ്രൈവർമാർ നൽകുന്ന പരാതികൾക്ക് മുമ്പിൽ അധികാരികൾ കണ്ണടയ്ക്കരുത്.
പെർമിറ്റ് ടാക്സ്, ഇൻഷുറൻസ്. അയൽ സംസ്ഥാനങ്ങളിലേക്ക് പെർമിറ്റില്ലാതെ ഓട്ടം പോകാം. യൂണീഫോം വേണ്ട. GPS വേണ്ട. വർഷാവർഷം ഉള്ള ടെസ്റ്റിംഗ് അതുപോലെ സ്വകാര്യ വാഹനം ചെക്കിംഗ് ഇല്ല. ഇവയെല്ലാം സ്വകാര്യ വാഹനങ്ങളുടെ ഉടമകളും ഡ്രൈവർമാരും ശരിക്കും വിനയോഗിക്കുന്നു.
വളരെ കഷ്ടത്തിലായ ടാക്സി പ്രസ് സ്ഥാനത്തിന് പുതിയ ഉണർവ് നൽകുവാൻ കള്ള ടാക്സികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് തണൽ 24 x 7 ഗ്രൂപ്പിന് വേണ്ടി ഓൾ ഇന്ത്യ സെക്രട്ടറി പ്രതിഷ് പീറ്റർ, രക്ഷാധികാരി ഗോപകുമാർ കൊട്ടാരക്കര, പ്രസിഡന്റ് സജി പെരിയാർ, സെക്രട്ടറി അജയൻ കൊട്ടാരക്കര, ട്രഷറർ ബിനു കൊട്ടാരക്കര മധുവടക്കൻ, എം എസ് മോഹനൻ പീരുമേട്, ആരോഗ്യദാസ് വണ്ടിപ്പെരിയാർ രാജേഷ് കൊടുകുത്തി എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]