
കണ്ണൂര്‍ ഇരിട്ടിയില്‍ നടുറോഡില്‍ വച്ച് വാഹനങ്ങള്‍ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. വയോധികനെ ഇടിച്ചിട്ട ശേഷം ഒരു വാഹനം നിര്‍ത്താതെ പോകുകയും പിന്നാലെ വന്ന വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ( Kannur old man died in accident hit and run case)
ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിപ്പോയി. അതിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് രാജനെന്ന വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികന് തെന്നി റോഡിലേക്ക് വീഴുകയും പിന്നാലെ വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയുമായിരുന്നെന്നാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also:
വീണിടത്തുനിന്ന് എഴുന്നേറ്റിരുന്ന് പയ്യെ എഴുന്നേറ്റ് നില്ക്കാന് വയോധികന് ശ്രമിക്കുന്നതിനിടെയാണ് ഒരു വാഹനം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇടിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നു. കുടയുമായി നടന്നുവന്ന വയോധികന് തെന്നിവീണതാണെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു വയോധികന്റെ മരണം സ്ഥീരീകരിച്ചത്.
Story Highlights : Kannur old man died in accident hit and run case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]