
വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എംഎൽഎയാണെന്ന അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ വിമർശനത്തിന് മറുപടിയുമായി എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം വിൻസെന്റ് ട്വന്റിഫോറിലൂടെ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. (m vincent replay to ahammed devarkovil on vizhinjam port)
താനോ തന്റെ പാർട്ടിയോ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എം വിൻസെന്റ് വിശദീകരിക്കുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർത്ഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരും തന്നെയാണ്. സമരക്കാരെ പ്രകോപിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ നിന്നും മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സമരം വ്യാപിപ്പിച്ചത്. ഇതൊന്നും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും എം വിൻസെന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also:
വിഴിഞ്ഞം സമരത്തിന് പിന്നിൽ എം വിൻസെന്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു ട്വന്റിഫോറിലൂടെ അഹമ്മദ് ദേവർകോവിലിന്റെ വിമർശനം. ഉമ്മൻ ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തത്. ഫണ്ട് നീക്കി വച്ചിരുന്നില്ല ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.അദാനിയ്ക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. കരാറിലെ ഈ അപാകതയോടെ തന്നെ ഈ സർക്കാർ മുന്നോട്ട് പോവുകയായിരുന്നുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.
Story Highlights : m vincent replay to ahammed devarkovil on vizhinjam port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]